അന്വേഷിപ്പിന്‍ കണ്ടെത്തും- ടൊവിനോയുടെ പുതിയ ചിത്രം, മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും, കട്ടപ്പനയും മുണ്ടക്കയവും ലൊക്കേഷനുകള്‍
യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് സംവിധാനം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി തുടങ്ങി എഴുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടു പുതുമുഖ നായികമാരുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. Read More…