ശനിയാഴ്ച കാറും സ്‌കൂട്ടറും ഇടിച്ച് സഹോദരങ്ങള്‍ മരിച്ച അപകടസ്ഥലത്തിനു സമീപം തിങ്കളാഴ്ച വീണ്ടും അപകടം നടന്നത് ഭയപ്പെടുത്തുന്നു. കാറും വാനുമാണ് തിങ്കളാഴ്ച കൂട്ടിയിടിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വാന്‍ കാറില്‍ ഇടിക്കുകയായിരുന്നു. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മണിമല ബി.എസ്.എന്‍.എല്‍. പടിക്ക് നൂറുമീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പാതയില്‍ ഇതിനകം ഏഴുപേരാണ് മരിച്ചത് മഴ പെയ്തു വെള്ളം ഒഴുകി പരന്ന റോഡില്‍ നിയന്ത്രണം വിട്ട സ്കൂട്ടർ ഇന്നോവ കാറിന്റെ പിന്നിലിടിച്ചാണ് ശനിയാഴ്ച്ചത്തെ അപകടം. റോഡില്‍ പരന്നൊഴുകിയ വെള്ളം കണ്ടപ്പോള്‍ തെന്നി Read More…
Author: Venad Vartha Web Team
ഈസ്റ്റര്‍ ദിനത്തിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതിന് വേഗം കൂട്ടും, കേരളത്തിലടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ സംഭവിക്കുവാന്‍ പോകുന്നുവെന്ന ഭയത്തില്‍ പ്രതിപക്ഷ നേതാക്കള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കാനൊരുങ്ങവേ പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത് വലിയ രാഷ്ട്രീയ വാര്‍ത്തയാവുന്നു. കേരളത്തിലടക്കം ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ബിജെപിക്ക് അനുകൂലമായ പ്രസ്താവനകളുമായി രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചിരിക്കുന്നത്. ഇതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്.ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള Read More…
64f975fd4f3e588ac396948b65092f16
c1d9d1398090f92885ef9bd8e381578a
64f975fd4f3e588ac396948b65092f16
c1d9d1398090f92885ef9bd8e381578a
അരിക്കൊമ്പന്‍ കേസില്‍ കക്ഷി ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നടപടിയില്‍ കൈയ്യടിച്ച് യൂത്ത് ഫ്രണ്ട് എം, അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
കോട്ടയം: കേരളത്തിലെ വനാതിര്‍ത്തിയിലെ ജനങ്ങളുടെ നിത്യജീവിത പ്രശ്‌നമായിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണിയുടെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിറ്റു വൃന്ദാവന്‍. 1972 ലെ വന്യജീവി സംരഷണനിയമം കാലഹരണപ്പെട്ടിരിക്കുന്നു. 50 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. മനുഷ്യര്‍ വനങ്ങളില്‍ കയറി കാടിനെയും മ്യഗങ്ങളെയും നശിപ്പിക്കാതിരിക്കാനാണ് നിലവിലെ നിയമം മുന്‍പ് നിര്‍മ്മിച്ചത്. പക്ഷേ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. Read More…
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ മന്നാമല ഭാഗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ സലിം മകന്‍ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടില്‍ ഹനീഫാ മകന്‍ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂര്‍ സ്വദേശിയായ യുവാവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് Read More…
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
മണിമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയില്‍ വീട്ടില്‍ ഗോവിന്ദ മാരാര്‍ മകന്‍ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകര്‍ ഈ കാര്യം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും Read More…
എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേര്‍ പിടിയില്‍
എലിക്കുളം കുരുവിക്കൂട് കവലയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് വാകവയലില്‍ വീട്ടില്‍ സാബു മകന്‍ ചന്തു സാബു (21), പൂവരണി വിളക്കുമാടം പനക്കല്‍ വീട്ടില്‍ ലോറന്‍സ് മകന്‍ നെബു ലോറന്‍സ് (24), പൂവരണി ഇടമറ്റം ഭാഗത്ത് കുളമാക്കല്‍ വീട്ടില്‍ സുധാകരന്‍ മകന്‍ അഖില്‍ കെ.സുധാകരന്‍ (30), പൂവരണി പൂവത്തോട് ഭാഗത്ത് ഈട്ടിക്കല്‍ വീട്ടില്‍ രാജു മകന്‍ ആകാശ് രാജു (22), ഇയാളുടെ സഹോദരന്‍ അവിനാശ് രാജു Read More…
ത്രിപുരയും നാഗാലാന്‍ഡും തുടര്‍ ഭരണം ബിജെപി ഉറപ്പിച്ചു, മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷി
ലീഡ് നില മാറിമറിഞ്ഞ ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. നിലവില്‍ 34 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്.തുടര്‍ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച് അഗര്‍ത്തലയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി.തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത്ത തേരോട്ടം നടത്തി. Read More…
ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പുരുഷ നഴ്‌സ് പിടിയില്‍
ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ നഴ്‌സ് പിടിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബു (24) ആണു പിടിയിലായത്.കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ നിഷാം ബാബു പീഡിപ്പിച്ചെന്നാണു പരാതി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോട്ടലില്‍ Read More…