c1d9d1398090f92885ef9bd8e381578a
Local News
64f975fd4f3e588ac396948b65092f16
c1d9d1398090f92885ef9bd8e381578a
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ മന്നാമല ഭാഗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ സലിം മകന്‍ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടില്‍ ഹനീഫാ മകന്‍ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂര്‍ സ്വദേശിയായ യുവാവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് Read More…
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
മണിമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയില്‍ വീട്ടില്‍ ഗോവിന്ദ മാരാര്‍ മകന്‍ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകര്‍ ഈ കാര്യം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും Read More…
എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേര്‍ പിടിയില്‍
എലിക്കുളം കുരുവിക്കൂട് കവലയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് വാകവയലില്‍ വീട്ടില്‍ സാബു മകന്‍ ചന്തു സാബു (21), പൂവരണി വിളക്കുമാടം പനക്കല്‍ വീട്ടില്‍ ലോറന്‍സ് മകന്‍ നെബു ലോറന്‍സ് (24), പൂവരണി ഇടമറ്റം ഭാഗത്ത് കുളമാക്കല്‍ വീട്ടില്‍ സുധാകരന്‍ മകന്‍ അഖില്‍ കെ.സുധാകരന്‍ (30), പൂവരണി പൂവത്തോട് ഭാഗത്ത് ഈട്ടിക്കല്‍ വീട്ടില്‍ രാജു മകന്‍ ആകാശ് രാജു (22), ഇയാളുടെ സഹോദരന്‍ അവിനാശ് രാജു Read More…
പൊന്‍കുന്നത്ത് വളര്‍ത്തുനായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
വളര്‍ത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തന്റെ വളര്‍ത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും, കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പൊന്‍കുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) എന്നയാളെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടു കൂടി നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവര്‍ തമ്മില്‍ Read More…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കുറിച്ചി നീലംപേരൂര്‍ ഇടനാട്ടുപടി തട്ടാന്‍ പറമ്പില്‍ അനന്തകൃഷ്ണന്‍ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ ഐ.ഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്. ഒ റിച്ചാര്‍ഡ് Read More…
എരുമേലിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
എരുമേലിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനകപ്പാലം പൊട്ടയില്‍ വീട്ടില്‍ വിജയന്‍ മകന്‍ വൈശാഖ് വിജയന്‍ (28) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷന്‍ എസ്.എച്ച്. ഒ അനില്‍കുമാര്‍ വി.വി, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ ബെന്നി Read More…
പാലാ-തൊടുപുഴ റൂട്ടില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുറവിലങ്ങാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്
പാലാ-തൊടുപുഴ റൂട്ടില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി ബിമല്‍ ബാബു ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് നിന്നും പാലായിലേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ഇന്നോവ കാറും പള്‍സര്‍ ബൈക്കുമാണ് കൂട്ടി ഇടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.
കോട്ടയം വയലായില്‍ മെത്ത ഫാക്ടറിക്ക് തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു
വയല: മെത്ത ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വയലായില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തി.ഞായറാഴ്ച്ചയായിരുന്നതിനാല്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവായി.എന്നാല്‍ തകര ഷീറ്റുകള്‍ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാല്‍ അകത്തേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനായില്ല.അഗ്‌നി രക്ഷാസേനയും, പോലീസും എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.ഫാക്ടറിയില്‍ മെത്ത നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്‌പോഞ്ച്, കയര്‍ മറ്റു ഉല്പങ്ങളിലേക്ക് പെട്ടെന്ന് Read More…