യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് സംവിധാനം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി തുടങ്ങി എഴുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടു പുതുമുഖ നായികമാരുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. Read More…
Entertainment
അല്പദൂരം ഓടേണ്ടി വന്നു, തന്നെ ആരും ഉപദ്രവിച്ചിട്ടില്ല, പാടാന്‍ വിളിച്ചാല്‍ ഇനിയും വാരനാട് പോകും- സോഷ്യല്‍ മീഡിയയില്‍ വൈറലായ ഓട്ടത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
ചേര്‍ത്തല വാരനാട് ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ കാറില്‍ കയറാനായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ധാരാളം അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. എന്നാലിപ്പോള്‍ എന്താണ് വാരനാട് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ വിശദീകരണം നല്‍കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പോസ്റ്റിന്റെ പൂര്‍ണരൂപം: വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു Read More…
കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
ക്രൗര്യം -ഹൈറേഞ്ചില്‍ നടന്ന പ്രതികാര കഥ, ചിത്രീകരണം പൂര്‍ത്തിയായി
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം. ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്‌സ് ഫിലിം ഫാക്ടറി എന്നീ ബാനറില്‍ റിമെംബര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു. വയനാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. റിട്ട. പോലീസുകാരനായ രാംദാസിന്റെ (സിനോജ് മാക്‌സ്) ജീവിതത്തിലുണ്ടാവുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്. ഹൈറേഞ്ചില്‍ സ്ഥിര താമസക്കാരനായ രാംദാസ് ഇപ്പോള്‍ സുഹൃത്തുക്കളുമായി, മദ്യപാനം തുടങ്ങിയ കലാപരിപാടികളുമായി ജീവിതം ആഘോഷിക്കുകയാണ്. Read More…
കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് മഷൂറ, കുഞ്ഞിന് മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്ന പേര് നല്‍കി, കുഞ്ഞിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി
മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.സുഹാന. മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പ്രേക്ഷകരുടെ ഇഷ്ട കുടുംബമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നു. https://www.instagram.com/reel/CpDG_IYPxOA/?utm_source=ig_embed&ig_rid=5d6ae135-40c9-4cda-8ddd-4115a310d761 മഷൂറ അമ്മ ആയ വിവരം നേരത്തെ സുഹാനയാണ് പങ്കുവച്ചത്. ഇപ്പോഴിതാ സ്വന്തം അക്കൗണ്ടിലൂടെ മഷൂറ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നു. ഒപ്പം കുട്ടിയുടെ Read More…
കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തില്‍ മികവിന്റെ കേന്ദ്രമാക്കും: സയീദ് അക്തര്‍ മിര്‍സ
കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിനെ ദേശീയ തലത്തില്‍ തന്നെ മികവിന്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ സയീദ് അക്തര്‍ മിര്‍സ. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നുകെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ പുതിയ ചെയര്‍മാനായി നിയമിതനായ അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരിക നവീകരണത്തില്‍ കേരളം മുന്‍പന്തിയിലാണ്. കേരളം ഒരു അനുഭവമാണ്. അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആര്‍. Read More…
ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തി, ‘വെല്‍ക്കം ബാക്ക് ഭാവന’ ആശംസകളുമായി മുന്‍നിര താരങ്ങള്‍
ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തി.ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്റെ റിലീസ് ഇന്നാണ്. ഷറഫുദ്ദീനാണ് നായകന്‍. 2017ല്‍ പൃഥിരാജിന്റെ നായികയായി ആദംജോണ്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഭാവന അവസാനം അഭിനയിച്ചത്. വീണ്ടും മലയാളത്തില്‍ സജീമാകാന്‍ പോകുന്ന ഭാവനയ്ക്ക് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു. മാധവന്‍, ജാക്കി ഷെറഫ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, Read More…
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 24ന് തുടക്കമാകും, സയ്യിദ് മിര്‍സ വിശിഷ്ടാതിഥി, വീഡിയോ കാണാം
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതല്‍ 28 വരെ അനശ്വര, ആഷ, സി.എസം.എസ്. കോളജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സഹകരണ – രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.ചലച്ചിത്രമേള ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചിന് അനശ്വര തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ വിശിഷ്ടാതിഥിയാകും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. Read More…
എഴുമാന്തുരുത്തിന്റെ പ്രകൃതി ഭംഗിയില്‍ രുദ്രന്റെ നീരാട്ട്
ലോക ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്ത് ഗ്രാമത്തെക്കുറിച്ച് പ്രതിപാദിക്കുകയും, എഴുമാന്തുരുത്ത് ഗ്രാമത്തിന്റെ പ്രകൃതി ഭംഗി പൂര്‍ണ്ണമായി ഒപ്പിയെടുക്കുകയും ചെയ്ത ആദ്യ സിനിമയാണ് രുദ്രന്റെ നീരാട്ട്. തേജസ് ക്രീയേഷന്‍സിന്റെ ബാനറില്‍ ഷാജി തേജസ് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. പ്രധാന കഥാപാത്രമായ രുദ്രനായി വേഷമിടുന്നതും സംവിധായകന്‍ ഷാജി തേജസാണ്. എഴുമാന്തുരുത്തുകാരനായിരുന്ന ചിത്രത്തിന്റെ ഗാനരചയിതാവായ ബാബു എഴുമാവിന്റെ നിര്‍ദ്ദേശപ്രകാരമാണ്, എഴുമാന്തുരുത്ത് ഗ്രാമം ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവാകുന്നത്. ബാബു എഴുമാവില്‍, എഴുമാന്തുരുത്ത് ഗ്രാമത്തെ വര്‍ണ്ണിച്ചു കൊണ്ട് ഒരു ഗാനം Read More…
സുബി സുരേഷ് അന്തരിച്ചു
പ്രശസ്ത്ര ചലച്ചിത്ര-ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആര്‍ട്ടിസ്റ്റ് ആയിരുന്നു.