Crime Latest News

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പുരുഷ നഴ്‌സ് പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ നഴ്‌സ് പിടിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബു (24) ആണു പിടിയിലായത്.കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ നിഷാം ബാബു പീഡിപ്പിച്ചെന്നാണു പരാതി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോട്ടലില്‍ Read More…

Crime Latest News

ഗര്‍ഭപാത്രത്തിലെ മുഴ നീക്കാന്‍ 5000രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായി. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ചാവക്കാട് സ്വദേശിനിയാണ് ശസ്ത്രക്രിയ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം അവര്‍ നല്‍കിയ പണം രോഗി ഡോക്ടര്‍മാര്‍ക്ക് നല്‍കുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് പണം കൈമാറിയത്. ഈ Read More…

Crime Latest News

വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കൊടുങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനു ശശിധരന്‍ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു

Crime Latest News

കറുകച്ചാലില്‍ കല്യാണം വിളിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: ശരീരമാസകലം വെട്ടേറ്റ യുവാവ് മരിച്ചു

കല്യാണം വിളിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: ശരീരമാസകലം വെട്ടേറ്റ യുവാവ് മരിച്ചു.കോട്ടയം കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ബിനുവിന് ശരീരമാസകലം വെട്ടേറ്റിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കല്യാണം വിളിക്കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെബാസ്റ്റ്യന്‍ Read More…

Crime Latest News

സീനിയര്‍ വിദ്യാര്‍ത്ഥിയുടെ മാനസിക പീഡനം: ആത്മഹത്യയ്ക്കു ശ്രമിച്ച പി.ജി വിദ്യാര്‍ഥിനി മരിച്ചു, ലവ് ജിഹാദ് ആരോപണവുമായി ബിജെപി, കൊലപാതകമെന്ന സംശയത്തില്‍ ബന്ധുക്കള്‍

തെലങ്കാനയില്‍ സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വര്‍ഷ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥിനി ചികിത്സയിലിരിക്കേ മരിച്ചു. തെലങ്കാന വാറങ്കലിലെ കാകതീയ മെഡിക്കല്‍ കോളേജ് (കെ.എം.സി.) വിദ്യാര്‍ഥിനി ധരാവതി പ്രീതി (26) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ പ്രീതിയെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു മരണം. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എം.സിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥി ഡോ. എം.എ. Read More…

Crime Latest News

ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവതിക്കുനേരേ ലൈംഗികാതിക്രമം, ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് കൊട്ടാരക്കരയില്‍ അറസ്റ്റില്‍.സിപിഎം കൊട്ടാരക്കര കുളക്കട ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുല്‍ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൊട്ടാരക്കര Read More…

Crime Latest News

തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ പെണ്‍സുഹൃത്തിന് പങ്കില്ലെന്ന് പ്രവാസി, റിസോര്‍ട്ടില്‍ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീന്‍. തടങ്കലില്‍ ക്രൂര മര്‍ദനത്തിന് ഇരയായി. തക്കല സ്വദേശി മുഹൈദ്ദീന്‍ അബ്ദുള്‍ ഖാദറും അറസ്റ്റിലായ ഇന്‍ഷ വഹാബും ദുബൈയില്‍ വച്ച് അടുപ്പത്തിലായിരുന്നു. ഇന്‍ഷയുമായി ഒരു വര്‍ഷത്തോളം നീണ്ട ബന്ധം ഉണ്ടായിരുന്നു. തിരികെ നാട്ടിലേക്കെത്തിയ യുവതി തനിക്ക് മറ്റ് വിവാഹ ആലോചനകള്‍ വരുന്നതിനാല്‍ വീട്ടില്‍ വന്ന് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് താന്‍ നാട്ടിലേക്ക് വരുന്നത്.എയര്‍പോര്‍ട്ടിലെത്തിയ തന്നെ യുവതിയും സംഘവും കാറില്‍ കയറ്റുകയായിരുന്നു. Read More…

Crime Latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വന്‍ കവര്‍ച്ച, കാമുകിയും സഹോദരനും ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വന്‍ കവര്‍ച്ച നടത്തിയ കേസില്‍ കാമുകിയും സഹോദരനും ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും തട്ടിയെടുത്തത്. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്. ഇക്കഴിഞ്ഞ 22-ന് മുഹൈദിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്‍മാറിയ Read More…

Crime Latest News

ഇറച്ചിക്കട ലേലത്തെ ചൊല്ലി തര്‍ക്കം: കാപ്പ കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. കൊല്ലം കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിയോണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഷിഹാബ് ആക്രമിക്കുകയായിരുന്നു. കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും Read More…

Crime Latest News

ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലി തര്‍ക്കം, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു, ആക്രമിച്ചത് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍

പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം.വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളാണ് വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കാലുവച്ചത്. ഈ സമയത്താണ് അഭിലാഷ് എത്തി വിദ്യാര്‍ത്ഥികളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിനിടെ ഇയാള്‍ തിരികെ പോയി കത്തിയുമായി എത്തി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. Read More…