സംസ്ഥാനത്ത് സ്വര്‍ണ വില പവന് 42,000 കടന്നു കുതിക്കുന്നു. 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,160 രൂപ. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.
Lifestyle
കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടില്‍ നടക്കുന്ന അവിശ്വസനീയ സംഭവങ്ങള്‍, യുവതിയുടെ ഭര്‍ത്താവിനെതിരേ കേസെടുത്തു
കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടില്‍ നടക്കുന്ന അവിശ്വസനീയ സംഭവങ്ങളുടെ പേരില്‍ സജിതയുടെ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു.തനിക്ക് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടിലെ ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ കേസ്. കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ സജിത, തനിക്ക് നേരേ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. സജിതയുമായി അകന്നു കഴിയുകയാണ് ഭര്‍ത്താവ്.സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് സുജിത്തിനെതിരെ ചേര്‍ത്തിരിക്കുന്നത്. താനുമായി അകന്നുകഴിയുന്ന ഭര്‍ത്താവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സജിത ആരോപിക്കുന്നത്. എന്നാല്‍ Read More…
മറഡോണയില്ലാത്ത ആദ്യ ലോകകപ്പ്, കാലമെത്ര കഴിഞ്ഞാലും മറഡോണയെ എങ്ങനെ മറക്കാന്‍ കഴിയും
നിയാസ് മുസ്തഫ ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇപ്പോഴും ഡീഗോ മറഡോണയുണ്ട്.കളിക്കാരന്‍, കാഴ്ചക്കാരന്‍, പരിശീലകന്‍ എന്നീ നിലകളിലെല്ലാം ലോകകപ്പുകളില്‍ മറഡോണ നിറസാന്നിധ്യമായിരുന്നു. നാലു ഫുട്‌ബോള്‍ ലോകകപ്പില്‍ മറണോഡ കളിച്ചിട്ടുണ്ട്. 1982ലെ സ്പെയിന്‍ ലോകകപ്പില്‍ ഡീഗോ മറഡോണ ആദ്യമായി ലോകകപ്പ് കളിക്കാരനായി. അന്നുതൊട്ട് ഇങ്ങോട്ട് മറഡോണയുടെ സാന്നിധ്യം ഏതെങ്കിലും നിലയില്‍ കാണാത്ത ലോകകപ്പ് ഉണ്ടായിട്ടില്ല.മറഡോണ ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടു വര്‍ഷമായെങ്കിലും ഇന്നും ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ മറഡോണയ്ക്ക് വലിയ സ്വാധീനമാണുള്ളത്. Read More…
ഭര്‍ത്താവ് വാങ്ങിയ പുത്തന്‍കാറും 15പവന്‍ സ്വര്‍ണാഭരണവും എടിഎം കാര്‍ഡുമായി വീട്ടമ്മ ബസ് ജീവനക്കാരനോടൊപ്പം ഒളിച്ചോടി, വീട്ടമ്മ നടത്തിയത് രണ്ടാം തവണത്തെ ഒളിച്ചോട്ടം
വിദേശത്തുള്ള ഭര്‍ത്താവ് വാങ്ങിയ പുത്തന്‍ കാറും 15പവന്‍ സ്വര്‍ണാഭരണവുമായി രണ്ട് കുട്ടികളുടെ അമ്മയായ യുവതി ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ യുവതി തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. കണ്ണൂര്‍ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ 27 കാരി റിസ്വാന താമസിക്കുന്നത്. ബസ് ജീവനക്കാരനും 24 വയസുകാരനുമായ റമീസിനൊപ്പമാണ് റിസ്വാന ഒളിച്ചോടിയത്. പെരുവളത്ത്പറമ്പ് സ്വദേശിയാണ് റമീസ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി ഒളിച്ചോടിയത്.ഞായറാഴ്ച രാത്രി ഒന്നരയ്ക്ക് ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് Read More…
ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത കൂടി
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി ആയേക്കാനുള്ള സാധ്യത വര്‍ധിച്ചു. ആകെയുള്ള 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ 147 പേരുടെ പരസ്യപിന്തുണ ഇതിനോടകം ഋഷിക്ക് ലഭിച്ചു കഴിഞ്ഞു. മത്സരിക്കണമെങ്കില്‍ 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണയാണ് ആവശ്യം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരരംഗത്തുനിന്ന് തന്ത്രപൂര്‍വം പിന്‍മാറി. ബോറിസ് ജോണ്‍സണ്‍ 102 എംപിമാരുടെ പരസ്യ പിന്തുണ ഉറപ്പാക്കിയെന്ന് പറയുന്നു. എന്നാല്‍ 54പേരുടെ പിന്തുണയേ ലഭിച്ചുള്ളൂവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്. മറ്റൊരു മത്സരാര്‍ഥി ആയ ഹൗസ് ഓഫ് കോമണ്‍സ് അധ്യക്ഷ Read More…
കാപ്പയുടെ ചിത്രീകരണം പൂര്‍ത്തിയായി, ഗുണ്ടാ നേതാവ് കൊട്ട മധുവിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍
ഗുണ്ടാ നേതാവ് കൊട്ട മധുവിന്റെ ജീവിതം പറയുന്ന ഷാജി കൈലാസ് ചിത്രം കാപ്പയുടെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊട്ട മധുവിന്റെ ജീവിതത്തിലൂടെ സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാടുകളുടെയും നിയമ വ്യവസ്ഥകളുടെയും നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു, ബിജു പപ്പന്‍, എന്നിവരും ചിത്രത്തിലുണ്ട്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ച് തിരക്കഥാകൃത്ത് ജിനു.വി.ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവര്‍ Read More…
അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മാണം കേരളത്തിലും വേണമെന്ന് കാനം രാജേന്ദ്രന്‍
ഇലന്തൂരിലെ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മഹാരാഷ്ട, കര്‍ണാടക സര്‍ക്കാരുകള്‍ നടത്തിയതുപോലെ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മാണം കേരള സര്‍ക്കാരും ഉടന്‍ നടപ്പിലാക്കണമെന്ന് കാനം രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം- അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മ്മാണം അടിയന്തിരമായി നടത്തണം ഇലന്തൂരില്‍ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീനകാലത്ത് നിലനിന്നിരുന്ന നരബലി എന്ന അനാചാരത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതും അതീവ Read More…
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന് നിയന്ത്രണമില്ല; വാര്‍ത്ത അടിസ്ഥാന രഹിതം
വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി നല്‍കിവരുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നതും നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച തരത്തിലുമുള്ള യാത്രാ സൗജന്യം അതേപടി തുടരുകയാണ്.. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തുന്ന അഞ്ചല്‍ – കൊട്ടിയം റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി 1994 മുതല്‍ നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ഈ റൂട്ടില്‍ പുതിയതായി കണ്‍സഷന്‍ അനുവദിച്ച് ഉത്തരവ് നല്‍കുകയാണ് ഉണ്ടായത്. ഇതിനെ Read More…
യുവതിയേയും കുഞ്ഞിനേയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍,
വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് പോലീസ്
യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊല്ലം കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണീഫോം പോലും മാറാതെ വീട്ടുപടിക്കല്‍ നില്‍ക്കുകയാണ് അമ്മയോടൊപ്പം അഞ്ചു വയസുകാരന്‍. തഴുത്തല പി കെ ജംഗ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ബസില്‍ നിന്ന് മകനെ വിളിക്കാന്‍ Read More…
ഹിന്ദുക്കള്‍ സമീപഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി
രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിന്‍ബലമുള്ളതോ അല്ല ഈ പ്രചാരണം. ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആര്‍എസ്എസ്. ‘ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റി’നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വര്‍ദ്ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് Read More…