ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചൊരു മാര്‍ഗമാണ് ജീരകവെള്ളം. ആന്റി ഓക്‌സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീരകം ചേര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവര്‍ത്തനങ്ങളെ നേരിടാന്‍ വളരെയധികം സഹായിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു. വയറുവേദനയേയും ഗ്യാസിന്റെ പ്രശ്‌നങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കുടിക്കുകയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.ജീരക വെള്ളം Read More…
Health
രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം
രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ദാഹം തീര്‍ക്കുക എന്നതു മാത്രമല്ല ഇതിന്റെ ഗുണം. ഉറക്കത്തില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. രാത്രിയില്‍ വെള്ളം കുടിച്ച് കിടക്കുന്നവര്‍, വെള്ളം കുടിക്കാതെ കിടക്കുന്നവരേക്കാള്‍ ശാന്തരും ഊര്‍ജ്ജസ്വലരുമായിട്ടാണ് രാവിലെ ഉണരുകയെന്നാണ് പഠനങ്ങള്‍.രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. ഈ വെള്ളം കുടിക്ക് ചില നിബന്ധനകളൊക്കെയുണ്ട്. രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വെള്ളം Read More…
മല്ലിയില ആഹാരത്തില്‍ ധൈര്യമായി ഉപയോഗിക്കാം, ധാരാളം ആരോഗ്യഗുണങ്ങളുണ്ട്
പാചകത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഇലയാണ് മല്ലിയില. നല്ല പച്ചനിറവും നല്ല സുഗന്ധവും കാരണം മല്ലിയില മിക്ക കറികളിലും ചേര്‍ക്കാറുമുണ്ട്. മല്ലിയില ഇഷ്ടമില്ലാത്തവരും ഉണ്ട്. ആരോഗ്യപരമായ ധാരാളം ഗുണങ്ങള്‍ മല്ലിയിലയില്‍ ഉണ്ട്. അതില്‍ പ്രോട്ടീനുകളും ഭക്ഷണ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയില്‍ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും കുറവാണ്.വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ Read More…
നല്ലൊരു ആരോഗ്യജീവിതം ലക്ഷ്യംവയ്ക്കുന്നവര്‍
പതിവായി ഈന്തപ്പഴം കഴിക്കണം
ഈന്തപ്പഴം പതിവായി കഴിക്കുന്നത് ആരോഗ്യ ജീവിതത്തിന് നല്ലതാണ്. നിരവധി വിറ്റാമിനുകളും പോഷകഘടകങ്ങളും അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അവയവങ്ങളുടെ ആരോഗ്യത്തിനും ഒട്ടനവധി രോഗങ്ങള്‍ക്ക് പരിഹാരമായും ഈന്തപ്പഴം ഉപയോഗിക്കാം. മധുരമേറെയുള്ള ഈന്തപ്പഴത്തില്‍ ആന്റി ഓക്സിഡന്റുകളുടെ അളവ് കൂടുതലാണ്. ഫ്ളവനോയ്ഡുകള്‍, കരോറ്റെനോയ്ഡ്സ്, ഫെനോളിക് ആസിഡ് എന്നീ ആന്റി ഓക്സിഡന്റുകളാണ് ഈന്തപ്പഴത്തില്‍ ഉള്ളത്. കലോറി, ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍, അയേണ്‍, വിറ്റമിന്‍ ബി6 എന്നിവയെല്ലാം ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. മൂന്നര ഔണ്‍സ് ഈന്തപ്പഴത്തില്‍ ഏഴ് ഗ്രാം ഫൈബര്‍ ആണ് അടങ്ങിയിരിക്കുന്നത്. ദിവസവും Read More…
പ്രമേഹം നിയന്ത്രിക്കാന്‍ മനസ് എപ്പോഴും സന്തോഷത്തിലാക്കുക, സമ്മര്‍ദ്ദം ഒഴിവാക്കാം
പ്രമേഹം നിയന്ത്രിച്ചുകൊണ്ടുപോകുന്നതില്‍ സമ്മര്‍ദമില്ലാത്ത ജീവിതത്തിന് വലിയ പങ്കുണ്ട്. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നു. ഇതോടെ ശാരീരികമായും മാനസികമായും പ്രമേഹ രോഗിക്ക് വല്ലാത്തൊരു അസ്വസ്ഥതയോ, തളര്‍ച്ചയോ അനുഭവപ്പെടുന്നു. ടൈപ് 2 പ്രമേഹം ഉള്ള ആളുകള്‍ വൈകാരികമായി സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. അതേസമയം ഇതേ സാഹചര്യത്തോട് ടൈപ് 1 പ്രമേഹം ഉള്ളവര്‍ വ്യത്യസ്തമായിട്ട് ആയിരിക്കും പ്രതികരിക്കുക. ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നില ചിലപ്പോള്‍ ഉയരാനും ചിലപ്പോള്‍ താഴാനും സാധ്യതയുണ്ട്. അപകടം പോലുള്ള ശാരീരിക സമ്മര്‍ദ്ദം Read More…
സഖാവിന്റെ ജീവനും ശ്വാസവും പാര്‍ട്ടി തന്നെയായിരുന്നുവെന്ന് ചികിത്സിച്ച മൂന്നുവര്‍ഷംകൊണ്ട് എനിക്ക് വ്യക്തിപരമായി പറയുവാന്‍ സാധിക്കും- ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമായി
അര്‍ബുദ രോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ബോബന്‍ തോമസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചികിത്സയാളാണ് ഡോ. ബോബന്‍ തോമസ്.താന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടെ ക്യാന്‍സറിനെ നേരിട്ട വ്യക്തിയാണ് കോടിയേരി എന്നാണ് ഡോ. ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.പലപ്പോഴും അഡ്മിഷന്‍ വേണ്ടിവന്നിരുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹത്തിന്റേത്. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ Read More…
കുളിയും ഭക്ഷണവും: ശ്രദ്ധിക്കാന്‍ കുറേ കാര്യങ്ങളുണ്ട്
കുളിയും ഭക്ഷണം കഴിക്കലും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.കുളി കഴിഞ്ഞാലുടനോ ഭക്ഷണം കഴിച്ചാലുടനെയോ കുളിക്കരുതെന്നാണ് ഉപദേശം. ഈ ഉപദേശം തെറ്റിച്ച് ഭക്ഷണം കഴിച്ചാല്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകും.കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്.ഭക്ഷണം കഴിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ Read More…
ഇന്ത്യന്‍ അന്തരീക്ഷവുമായി ചീറ്റകള്‍ ഇണങ്ങിത്തുടങ്ങി, എരുമ മാംസം നല്‍കിത്തുടങ്ങി
നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച എട്ട് ചീറ്റപ്പുലികളും ഇന്ത്യന്‍ അന്തരീക്ഷവുമായി ഇണങ്ങിത്തുടങ്ങി. ഇവര്‍ക്ക് കഴിക്കാനായി ഓരോന്നിനും രണ്ടുകിലോ വീതം എരുമ മാംസം നല്‍കിത്തുടങ്ങിയിട്ടുണ്ട്.ഫ്രെഡി, ആള്‍ട്ടണ്‍, സവന്ന, സാഷ, ഒബാന്‍, ആഷ, സിബിലി, സൈസ എന്നിങ്ങനെയാണ് ചീറ്റകളുടെ പേര്. അഞ്ചു പെണ്ണും മൂന്ന് ആണുമാണുള്ളത്.ഇവരെല്ലാവും പ്രത്യേകം തയാറാക്കിയ ക്വാറന്റൈന്‍ പരിസരത്ത് ഉലാത്തുന്നതായും നല്ല മനോഭാവത്തില്‍ കഴിയുന്നതായും കാണപ്പെട്ടു.മൂന്ന് ദിവസത്തിലൊരിക്കല്‍ മൃഗങ്ങള്‍ ഭക്ഷണം കഴിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുതിയ അതിഥികള്‍ ഇപ്പോഴും പുതിയ ചുറ്റുപാടുകള്‍ കൗതുകത്തോടെ വീക്ഷിക്കുന്നത് കാണാമെന്ന് Read More…
പ്രമേഹ രോഗികള്‍ ചായ കുടിച്ചോളൂ, നല്ലതാ…
ചായ കുടിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് പുതിയ പഠനം. ചായ കുടിയ്ക്കുന്നത്, ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.പഠനം പറയുന്നതനുസരിച്ച് ദിവസവും നാല് കപ്പ് ചായ കുടിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഏറെ കുറയുമത്രേ.ഇത് സംബന്ധിച്ച പഠനവും ഗവേഷണങ്ങളും എട്ടു രാജ്യങ്ങളിലായി ഒരു ദശലക്ഷം ആളുകളില്‍ നടത്തിയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ദിവസവും നാല് കപ്പ് ചായ വരെ കുടിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള Read More…
പാമ്പാടിയില്‍ ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം
കോട്ടയം പാമ്പാടിയില്‍ ഏഴ് പേരെ കടിച്ച് നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ആക്രമണത്തിനുശേഷം നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പാമ്പാടി ഏഴാംമൈല്‍ ഭാഗത്ത് വച്ച് തെരുവ് നായ കുട്ടിയടക്കം ഏഴു പേരെ കടിച്ചത്. വീടിന്റെ മുറ്റത്ത് കയറി നായ വീട്ടമ്മയെ കടിക്കുന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാമ്പാടി ഏഴാം മൈലിലെ നിഷയെയാണ് വീട്ടുമുറ്റത്ത് കയറി നായ കടിച്ചത്. നിഷയുടെ ശരീരത്തില്‍ Read More…