ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡും, പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാന്‍ഡായ നന്ദിനി, കേരളത്തില്‍ നന്ദിനി കഫേ മൂ എന്ന പേരില്‍ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍ ക്ഷണിക്കുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഡയറി ബ്രാന്‍ഡായ നന്ദിനിയുടെ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ ആയ ‘നന്ദിനി Read More…
Business
ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്കിലും കൂട്ട പിരിച്ചുവിടല്‍, പിരിച്ചുവിടുന്നത് 11,000ത്തിലധികം ജീവനക്കാരെ
ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. മെറ്റയില്‍ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് തീരുമാനം. 11,000 ലേറെ പേരെ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ മെറ്റ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും. ”മെറ്റയുടെ ചരിത്രത്തില്‍ ഞങ്ങള്‍ വരുത്തിയ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളില്‍ ചിലത് ഇന്ന് ഞാന്‍ പങ്കിടുന്നു. ഞങ്ങളുടെ ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാനും ഞങ്ങളുടെ കഴിവുള്ള 11,000-ത്തിലധികം ജീവനക്കാരെ പോകാന്‍ Read More…
ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങുന്നു, ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ നിര്‍ദേശം
കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ കമ്പനിയുടെ ഏക ഡെവലപ്‌മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി.ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 170ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നല്‍കാന്‍ ഇവരില്‍ കമ്പനി സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ടെക്നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ Read More…
പലിശ നിരക്ക് ഉയര്‍ത്തി കേരള ബാങ്കും പ്രാഥമിക സഹകരണസംഘങ്ങളും
കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി.15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ മുതല്‍ രണ്ടു വര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വരെ ഉയര്‍ന്ന പലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളില്‍ 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ Read More…
ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു / തത്സമയം
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. രാജ്യത്ത് 5ജി സേവനങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്’ ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറമാണ്. ഇവിടെ വെച്ചാകും 5ജി പ്രഖ്യാപനം നടക്കുക. https://www.youtube.com/watch?v=6N3cgvgfeioലൈവ് കാണാന്‍ മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇനി കുതിക്കും, 5 G സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും അവതരിപ്പിക്കുക. 5 ജി സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ മുകേഷ് അംബാനി (റിലയന്‍സ് ജിയോ), സുനില്‍ മിത്തല്‍ (എയര്‍ടെല്‍), രവീന്ദര്‍ ടക്കര്‍(വൊഡാഫോണ്‍ ഐഡിയ) എന്നിവരും വേദിയിലുണ്ടാകും. 5 ജി സേവനം പൊതുജനങ്ങള്‍ക്ക് എന്ന് ലഭ്യമാകും, നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. Read More…
താരമായി മാറി ആകാശ് അംബാനി, നൂറില്‍ ഇടംനേടുന്ന ഏക ഇന്ത്യക്കാരന്‍
ടൈം മാസിക തയാറാക്കിയ ടൈം 100 നെക്സ്റ്റ് റൈസിംഗ് സ്റ്റാര്‍സ് പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ആകാശ്. ബിസിനസ്, സിനിമ, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങളെയാണ് ലിസ്റ്റില്‍ പരിഗണിക്കുന്നത്. ലോകത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന 100 താരോദയങ്ങളുടെ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോയെ വളര്‍ത്താന്‍ ചെയര്‍മാന്‍ ആകാശ് ചെയ്ത കഠിനാധ്വാനത്തെ ടൈം മാസിക Read More…
പൂജാ ബമ്പര്‍: ഇത്തവണ റെക്കോര്‍ഡ് വില്പന പ്രതീക്ഷിക്കുന്നു
ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്പനയില്‍ വന്‍നേട്ടം കൈവരിച്ചതോടെ പൂജ ബമ്പറിന്റെ സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. അഞ്ച് കോടിയില്‍നിന്ന് പത്തുകോടി രൂപയായാണ് സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്.പൂജ ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.ഇനിയുള്ള മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ നീക്കം.ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
ഇനി കെഎസ്ആര്‍ടിസി ബസില്‍ തിരക്കു കൂടും, സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് റെഡി
കെഎസ്ആര്‍ടിസി ബസില്‍ ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നത്തിന്റെ പേരില്‍ കണ്ടക്ടര്‍മാരുമായി വഴക്കിടേണ്ട. പക്ഷേ നിങ്ങള്‍ ഒരു സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നു മാത്രം.കെഎസ്ആര്‍ടിസി ബസിലെ ടിക്കറ്റ് നിരക്ക് ഓണ്‍ലൈന്‍ പണമിടപാടിലേക്ക് മാറുകയാണ്. ഇതിനായി രണ്ടുലക്ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സിറ്റിബസുകളിലെ യാത്രക്കാര്‍ക്കാണ് ട്രാവല്‍ കാര്‍ഡുകള്‍ നല്‍കുക. സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ ബസുകളിലെ യാത്രക്കാര്‍ക്കാകും ഈ സൗകര്യം. തുടര്‍ന്ന്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും.ഏറെ വൈകാതെ മറ്റു ജില്ലകളിലേക്കും Read More…
ചീറ്റകള്‍ സുരക്ഷിതരായി എത്തി, ഇന്നു മുതല്‍ ക്വാറന്റൈനില്‍
നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റപ്പുലികള്‍ സുരക്ഷിതരായി ഇന്ത്യയിലെത്തി. പ്രത്യേക ചരക്ക് വിമാനത്തിലാണ് ഇന്നു രാവിലെ എട്ടിന് മുമ്പായി മധ്യപ്രദേശിലെ ഗ്വാളിയോറിലെ മഹാരാജ്പുര എയര്‍ബേസില്‍ ചീറ്റകള്‍ എത്തിയത്.ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ചീറ്റകളുടെ കാലം വരുന്നത്. രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച മൃഗമാണ് ചീറ്റപ്പുലി.വിമാനത്താവളത്തില്‍നിന്ന് ഐഎഎഫ് ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററില്‍ മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളെ എത്തിച്ചു. പാര്‍ക്കില്‍ ചീറ്റകള്‍ക്കായി മാത്രം പ്രത്യേകം തയാറാക്കിയ വേലികെട്ടിത്തിരിച്ച വിശാലമായ ഭാഗത്ത് ഇവകളെ ക്വാറന്റൈനില്‍ നിരീക്ഷിക്കും. Read More…