ഇടുക്കി മറയൂരില്‍ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ കൊന്നു. മറയൂര്‍ പെരിയകുടിയില്‍ രമേശ് ആണ് മരിച്ചത്.
ഇയാളെ കൊലപ്പെടുത്തിയ ബന്ധു സുരേഷ് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രമേശും സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അത് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു.
സുരേഷ്, കൈയില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്കടിയ്ക്കുകയും അടിയേറ്റ് നിലത്തുവീണ രമേശിന്റെ വായില്‍ കമ്പി കുത്തി കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.