ഈന്തപ്പഴം പതിവായി കഴിക്കുന്നത് ആരോഗ്യ ജീവിതത്തിന് നല്ലതാണ്. നിരവധി വിറ്റാമിനുകളും പോഷകഘടകങ്ങളും അടങ്ങിയ ഒന്നാണ് ഈന്തപ്പഴം.
അവയവങ്ങളുടെ ആരോഗ്യത്തിനും ഒട്ടനവധി രോഗങ്ങള്‍ക്ക് പരിഹാരമായും ഈന്തപ്പഴം ഉപയോഗിക്കാം. മധുരമേറെയുള്ള ഈന്തപ്പഴത്തില്‍ ആന്റി ഓക്സിഡന്റുകളുടെ അളവ് കൂടുതലാണ്. ഫ്ളവനോയ്ഡുകള്‍, കരോറ്റെനോയ്ഡ്സ്, ഫെനോളിക് ആസിഡ് എന്നീ ആന്റി ഓക്സിഡന്റുകളാണ് ഈന്തപ്പഴത്തില്‍ ഉള്ളത്. കലോറി, ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍, അയേണ്‍, വിറ്റമിന്‍ ബി6 എന്നിവയെല്ലാം ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
മൂന്നര ഔണ്‍സ് ഈന്തപ്പഴത്തില്‍ ഏഴ് ഗ്രാം ഫൈബര്‍ ആണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് മലബന്ധം തടയും. മൂലക്കുരുവിനെ പ്രതിരോധിക്കാനും ഈത്തപ്പഴം സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഫൈബറിന്റെ സാന്നിധ്യത്തിന് കഴിയും.
ഈന്തപ്പഴത്തിലുള്ള ഘടകങ്ങള്‍ മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഓര്‍മ്മശക്തി വര്‍ധിപ്പിക്കും. അല്‍ഷിമേഴ്സ് രോഗ സാദ്ധ്യത കുറയ്ക്കാനാവും.
എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍ഷ്യം, മഗ്‌നീഷ്യം എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാലാണിത്.
ഭാരം കുറയ്ക്കാന്‍ പ്രത്യേക ഭക്ഷണ രീതി പിന്തുടരുന്നവര്‍ക്ക് പ്രതിദിനം ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഗര്‍ഭിണികളുടെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം ഒഴിവാക്കാനും ഈന്തപ്പഴം സഹായിക്കും.