കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി.
15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ മുതല്‍ രണ്ടു വര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വരെ ഉയര്‍ന്ന പലിശ ലഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ.
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും പലിശ ഉയര്‍ത്തിയിട്ടുണ്ട്. 5 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പുതിയ പലിശ. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.