ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി ആയേക്കാനുള്ള സാധ്യത വര്‍ധിച്ചു.
ആകെയുള്ള 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ 147 പേരുടെ പരസ്യപിന്തുണ ഇതിനോടകം ഋഷിക്ക് ലഭിച്ചു കഴിഞ്ഞു. മത്സരിക്കണമെങ്കില്‍ 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണയാണ് ആവശ്യം.
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരരംഗത്തുനിന്ന് തന്ത്രപൂര്‍വം പിന്‍മാറി. ബോറിസ് ജോണ്‍സണ്‍ 102 എംപിമാരുടെ പരസ്യ പിന്തുണ ഉറപ്പാക്കിയെന്ന് പറയുന്നു. എന്നാല്‍ 54പേരുടെ പിന്തുണയേ ലഭിച്ചുള്ളൂവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്.
മറ്റൊരു മത്സരാര്‍ഥി ആയ ഹൗസ് ഓഫ് കോമണ്‍സ് അധ്യക്ഷ പെന്നി മോര്‍ഡന്റിന് ഇതുവരെ നേടാനായത് 24 എംപിമാരുടെ മാത്രം പിന്തുണയാണ്. മത്സരരംഗത്തേക്ക് വരാന്‍ ഇവര്‍ക്ക് 76 എംപിമാരുടെ പിന്തുണകൂടി വേണം. ഇത് നേടിയെടുക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെയാണ് എംപിമാരുടെ പിന്തുണ ആര്‍ജിക്കാനുള്ള സമയം.