ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചൊരു മാര്‍ഗമാണ് ജീരകവെള്ളം. ആന്റി ഓക്‌സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും ജീരകത്തില്‍ അടങ്ങിയിരിക്കുന്നു.
ജീരകം ചേര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവര്‍ത്തനങ്ങളെ നേരിടാന്‍ വളരെയധികം സഹായിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു. വയറുവേദനയേയും ഗ്യാസിന്റെ പ്രശ്‌നങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും.
വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കുടിക്കുകയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ജീരക വെള്ളം ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ അധിക കലോറികള്‍ ചേര്‍ക്കുന്നില്ല. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ഡിഹൈഡ്, തൈമോള്‍, ഫോസ്ഫറസ് എന്നിവ കൊഴുപ്പ് ഇല്ലാതാക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ജീരക വെള്ളം ശരീര വ്യവസ്ഥയില്‍ നിന്ന് വിഷ ഘടകങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
സുഗന്ധ വ്യഞ്ജനങ്ങളില്‍ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തില്‍ നാം കഴിക്കുന്ന കറിക്കൂട്ടുകള്‍ക്കും ഭക്ഷണ വിഭവങ്ങള്‍ക്കും കൂടുതല്‍ രുചി പകരുന്ന ഒന്നാണ്. ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.#
ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും.