ചെങ്ങന്നൂരില്‍ വച്ച് ട്രെയിനില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ അയ്യപ്പ ഭക്തനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പുസ്വാമിക്കാണ് (53) ഗുരുതര പരിക്കേറ്റത്.
ട്രെയിനില്‍നിന്നും ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണാണ് അപകടം. ആര്‍പിഎഫും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് ട്രെയിനില്‍നിന്നും താഴേക്ക് ഇറങ്ങുന്ന ചവിട്ടുപടിയുടെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് കറുപ്പുസ്വാമിയെ രക്ഷിച്ചത്.
