ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്പനയില്‍ വന്‍നേട്ടം കൈവരിച്ചതോടെ പൂജ ബമ്പറിന്റെ സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. അഞ്ച് കോടിയില്‍നിന്ന് പത്തുകോടി രൂപയായാണ് സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്.
പൂജ ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
ഇനിയുള്ള മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ നീക്കം.
ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
