Entertainment Latest News

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തില്‍ മികവിന്റെ കേന്ദ്രമാക്കും: സയീദ് അക്തര്‍ മിര്‍സ

കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിനെ ദേശീയ തലത്തില്‍ തന്നെ മികവിന്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ സയീദ് അക്തര്‍ മിര്‍സ.

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നുകെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ പുതിയ ചെയര്‍മാനായി നിയമിതനായ അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരിക നവീകരണത്തില്‍ കേരളം മുന്‍പന്തിയിലാണ്. കേരളം ഒരു അനുഭവമാണ്. അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

കേരളത്തില്‍ മാത്രമാണ് കച്ചവട, കല സിനിമ എന്ന വേര്‍തിരിവില്ലാത്തത്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. നിരവധി കാര്യങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.
ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ജനങ്ങളുടെ പുരോഗതി, ലിംഗ സമത്വം, കുറഞ്ഞ പട്ടിണി നിരക്ക്, സാമൂഹിക ഐക്യം, മതസൗഹാര്‍ദ്ദം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം ഏറെ മുന്നിലാണെന്നും സയീദ് മിര്‍സ പറഞ്ഞു.

Leave a Reply

Your email address will not be published.