മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
സുഹാന. മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പ്രേക്ഷകരുടെ ഇഷ്ട കുടുംബമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നു.
മഷൂറ അമ്മ ആയ വിവരം നേരത്തെ സുഹാനയാണ് പങ്കുവച്ചത്. ഇപ്പോഴിതാ സ്വന്തം അക്കൗണ്ടിലൂടെ മഷൂറ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നു. ഒപ്പം കുട്ടിയുടെ പേരും വെളിപ്പെടുത്തി.
മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേരില്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ദമ്പതികള്‍ ആരംഭിച്ചു.

ആണ്‍ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സുഹാന നേരത്തെ അറിയിച്ചിരുന്നു.
നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

ആദ്യ ഭാര്യയായ സുഹാനയില്‍ ബഷീറിന് രണ്ടു മക്കളുമുണ്ട്. സുനൈനയും മുഹമ്മദ് സൈഗവും ആണ് കുട്ടികളുടെ പേരുകള്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഷൂറയെ ബഷീര്‍ ബഷി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ല്‍ ഇരുവരും വിവാഹിതര്‍ ആകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ബഷീര്‍ ബിഗ് ബോസിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്.