Crime Latest News

കറുകച്ചാലില്‍ കല്യാണം വിളിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: ശരീരമാസകലം വെട്ടേറ്റ യുവാവ് മരിച്ചു

കല്യാണം വിളിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: ശരീരമാസകലം വെട്ടേറ്റ യുവാവ് മരിച്ചു.
കോട്ടയം കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ബിനുവിന് ശരീരമാസകലം വെട്ടേറ്റിരുന്നു.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കല്യാണം വിളിക്കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെബാസ്റ്റ്യന്‍ തന്റെ കല്യാണത്തിന് ബിനുവിനെ ക്ഷണിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ സെബാസ്റ്റ്യന്റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു.
വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ബിനു ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ബിനുവിനെ ആക്രമിക്കാന്‍ കാരണം.

Leave a Reply

Your email address will not be published.