Entertainment Latest News

അല്പദൂരം ഓടേണ്ടി വന്നു, തന്നെ ആരും ഉപദ്രവിച്ചിട്ടില്ല, പാടാന്‍ വിളിച്ചാല്‍ ഇനിയും വാരനാട് പോകും- സോഷ്യല്‍ മീഡിയയില്‍ വൈറലായ ഓട്ടത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

ചേര്‍ത്തല വാരനാട് ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ കാറില്‍ കയറാനായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ധാരാളം അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. എന്നാലിപ്പോള്‍ എന്താണ് വാരനാട് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ വിശദീകരണം നല്‍കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

പോസ്റ്റിന്റെ പൂര്‍ണരൂപം:

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടി കയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!

Leave a Reply

Your email address will not be published.