Entertainment Latest News

അന്വേഷിപ്പിന്‍ കണ്ടെത്തും- ടൊവിനോയുടെ പുതിയ ചിത്രം, മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും, കട്ടപ്പനയും മുണ്ടക്കയവും ലൊക്കേഷനുകള്‍

യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് സംവിധാനം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്.

സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി തുടങ്ങി എഴുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടു പുതുമുഖ നായികമാരുണ്ട്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ജിനു വി.ഏബ്രഹാം രചന നിര്‍വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.
ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കട്ടപ്പന, മുണ്ടക്കയം എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍.

Leave a Reply

Your email address will not be published.