കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുറിച്ചി നീലംപേരൂര്‍ ഇടനാട്ടുപടി തട്ടാന്‍ പറമ്പില്‍ അനന്തകൃഷ്ണന്‍ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ ഐ.ഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്. ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ അലക്‌സ് സി, സുദീപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.