വളര്‍ത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തന്റെ വളര്‍ത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും, കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പൊന്‍കുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) എന്നയാളെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടു കൂടി നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും അനന്തു യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും, തുടര്‍ന്ന് തന്റെ വീട്ടിലെ പട്ടികളെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അനന്തുവിന് പൊന്‍കുന്നം സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ രാജേഷ് എന്‍, എസ്.ഐ അജി പി.ഏലിയാസ്, എ.എസ്.ഐ വിക്രമന്‍, എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.