ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായി.
ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ചാവക്കാട് സ്വദേശിനിയാണ് ശസ്ത്രക്രിയ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം അവര്‍ നല്‍കിയ പണം രോഗി ഡോക്ടര്‍മാര്‍ക്ക് നല്‍കുകയായിരുന്നു.
ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് പണം കൈമാറിയത്. ഈ സമയത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവിടെ എത്തി കൈയോടെ പിടികൂടുകയായിരുന്നു. രണ്ട് ഡോക്ടര്‍മാരേയും അറസ്റ്റ് ചെയ്തു. ഡോ.പ്രദീപ് മൂവായിരം രൂപയും ഡോ.വീണ രണ്ടായിരം രൂപയുമാണ് കൈക്കൂലിയായി കൈപ്പറ്റിയത്.