Latest News Local News

എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേര്‍ പിടിയില്‍

എലിക്കുളം കുരുവിക്കൂട് കവലയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പൂവരണി ഇടമറ്റം ഭാഗത്ത് വാകവയലില്‍ വീട്ടില്‍ സാബു മകന്‍ ചന്തു സാബു (21), പൂവരണി വിളക്കുമാടം പനക്കല്‍ വീട്ടില്‍ ലോറന്‍സ് മകന്‍ നെബു ലോറന്‍സ് (24), പൂവരണി ഇടമറ്റം ഭാഗത്ത് കുളമാക്കല്‍ വീട്ടില്‍ സുധാകരന്‍ മകന്‍ അഖില്‍ കെ.സുധാകരന്‍ (30), പൂവരണി പൂവത്തോട് ഭാഗത്ത് ഈട്ടിക്കല്‍ വീട്ടില്‍ രാജു മകന്‍ ആകാശ് രാജു (22), ഇയാളുടെ സഹോദരന്‍ അവിനാശ് രാജു (24), പൂവരണി ഇടമറ്റം ഭാഗത്ത് കോഴികുത്തിക്കര വീട്ടില്‍ പുരുഷോത്തമന്‍ മകന്‍ സീജന്‍ കെ.പി (46), പൂവരണി ഇടമറ്റം ഭാഗത്ത് ഐക്കര വീട്ടില്‍ ഗോപി മകന്‍ ബിനു.ജി (41), പൂവരണി ഇടമറ്റം ഭാഗത്ത് നെടുവേലി വീട്ടില്‍ റെജി എന്‍.ആര്‍ (59)എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ ദിവസം കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് യുവാക്കളെ പ്രതികള്‍ കുരുവിക്കൂട് ഭാഗത്തേക്ക് വിളിച്ചു വരുത്തി കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പല സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനില്‍കുമാര്‍ എം, പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്. ഒ രാജേഷ് എന്‍, എസ്.ഐ അഭിലാഷ് പി.റ്റി, നിസാര്‍, സി.പി.ഒമാരായ ജയകുമാര്‍, ബിവിന്‍, മുഹമ്മദ് റഫീഖ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.