മണിമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയില്‍ വീട്ടില്‍ ഗോവിന്ദ മാരാര്‍ മകന്‍ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകര്‍ ഈ കാര്യം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനില്‍കുമാര്‍. എംന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.