c1d9d1398090f92885ef9bd8e381578a
Related Reading
പൊന്നിയിന്‍ സെല്‍വന്‍ വന്‍ഹിറ്റ്, മൂന്നു ദിവസംകൊണ്ട് 200കോടി ക്ലബ്ബില്‍
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തി മൂന്നു ദിവസത്തിനുള്ളില്‍ ആഗോള തലത്തില്‍ 200കോടി രൂപ ചിത്രം നേടിയതായിട്ടാണ് പുറത്തുവരുന്ന കണക്കുകള്‍. റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് മാത്രമായി 25.86 കോടി നേടി. അടുത്തിടെ പുറത്തിറങ്ങിയ കമല്‍ഹാസന്‍ നായകനായ വിക്രമിന്റെ കളക്ഷന്‍ റെക്കോര്‍ഡ് പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ദിനത്തിലെ കുതിപ്പ്. റിലീസ് ചെയ്ത ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ തമിഴ്‌നാട്ടില്‍നിന്ന് നേടുന്ന മൂന്നാമത്തെ ചിത്രമായി പൊന്നിയിന്‍ സെല്‍വന്‍. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ Read More…
എംഡിഎംഎ യുമായി കോട്ടയത്ത് യുവാവ് പിടിയിൽ
വില്പനയ്ക്കായി കൊണ്ടുവന്ന എംഡി എംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അയ്മനം വാരിശ്ശേരി വലിയവീട്ടിൽ എബ്രഹാമിന്റെ മകൻ ബിച്ചു ജെ എബ്രഹാം (18) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത് . ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസും, DANSAF ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 0.14ഗ്രാം MDMA യുമായി ഇയാളെ കോട്ടയം ശാസ്ത്രീ റോഡിലുള്ള ലോഡ്ജിന് സമീപം വച്ച് പിടികൂടിയത്. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി Read More…
വെളിച്ചെണ്ണയില്‍ മായം, മില്ലുടമയ്ക്ക് പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
വെള്ളിച്ചെണ്ണയില്‍ കടലയെണ്ണയും അയഡിനും ചേര്‍ത്ത് വില്‍പ്പന നടത്തിയ എണ്ണ മില്ലുടമയ്ക്ക് പിഴ വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പാലാ ഭരണങ്ങാനത്ത് കുരുവിനാക്കുന്നേല്‍ ഹെര്‍ബല്‍ പ്രോഡക്ട് ഉടമ കെ.കെ. കുര്യന്റെ പരാതിയിലാണ് കാഞ്ഞിരപ്പള്ളി കെഡിസണ്‍ എക്‌സ്‌പെല്ലേഴ്‌സ് ഓയില്‍ മില്‍ ഉടമ കെ.എസ്. എബ്രഹാമിനോട് വെളിച്ചെണ്ണയുടെ വിലയും നഷ്ടപരിഹാര തുകയും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവായത്.ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി കെ.കെ. കുര്യന്‍ 2019ല്‍ കെഡിസണ്‍ എക്‌സ്‌പെല്ലേഴ്‌സില്‍ നിന്ന് 120 കിലോ വെളിച്ചെണ്ണ 18,900 Read More…