ശനിയാഴ്ച കാറും സ്‌കൂട്ടറും ഇടിച്ച് സഹോദരങ്ങള്‍ മരിച്ച അപകടസ്ഥലത്തിനു സമീപം തിങ്കളാഴ്ച വീണ്ടും അപകടം നടന്നത് ഭയപ്പെടുത്തുന്നു. കാറും വാനുമാണ് തിങ്കളാഴ്ച കൂട്ടിയിടിച്ചത്.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വാന്‍ കാറില്‍ ഇടിക്കുകയായിരുന്നു. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മണിമല ബി.എസ്.എന്‍.എല്‍. പടിക്ക് നൂറുമീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പാതയില്‍ ഇതിനകം ഏഴുപേരാണ് മരിച്ചത്
മഴ പെയ്തു വെള്ളം ഒഴുകി പരന്ന റോഡില്‍ നിയന്ത്രണം വിട്ട സ്കൂട്ടർ ഇന്നോവ കാറിന്റെ പിന്നിലിടിച്ചാണ് ശനിയാഴ്ച്ചത്തെ അപകടം. റോഡില്‍ പരന്നൊഴുകിയ വെള്ളം കണ്ടപ്പോള്‍ തെന്നി മറിയാതിരിക്കാന്‍ ടയോട്ട ഇന്നോവ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഇതോടെ സ്കൂട്ടർ ഇന്നോവയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ പിന്‍ഭാഗം തകര്‍ന്ന് ഉള്ളിലേക്ക് കയറി. സംഭവവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ മകന്‍ കെഎം മാണിയെ പോലീസ് അറസ്റ്റു ചെയതു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെയാണ് സംഭവം വിവാദമായത്.
അപകടം നടന്ന അപ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പരിക്കേറ്റവരെ എത്തിച്ചുവെന്നും മറിച്ചുളള എല്ലാ പ്രചരണത്തിനുo പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും കേരള കോണ്‍ഗ്രസിനോട് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ ഇരുവരുടെയും സ്ഥിതി 9.30 ഓടെ വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ ഹാജരാകാമെന്ന് അങ്ങോട്ട് വിളിച്ചു പറയുകയായിരുന്നു. ഈസ്റ്റര്‍ ദിവസം തന്നെ പോലിസ് സ്റ്റേഷനില്‍ ഹാജരാവുകയും ജാമ്യം എടുക്കുകയും ചെയ്തിരുന്നു. അതിനെ തെറ്റിദ്ധരിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. വളരെ ആസൂത്രിതമായ പ്രചരണമായിരുന്നു അത്. തികച്ചും രാഷ്ട്രീയം. അപകടം നടന്ന സ്ഥലത്തിന് സമീപത്തു താമസിക്കുന്ന സഹോദരിയെ സന്ദര്‍ശിച്ചു വരികയായിരുന്നു കുഞ്ഞുമാണി. അവിടെ നിന്നും 300 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം.
ജോസ് കെ മാണിയുടെ മകനാണെന്ന് മനസിലായതോടെ അപകടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കാറിനു പിന്നില്‍ വാഹനം ഇടിച്ചു കയറുമ്പോള്‍ ഡ്രൈവര്‍ കുറ്റക്കാരനാണോ എന്ന തരത്തിലുളള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സുരക്ഷിതമായ അകലം പാലിക്കാതെയുളള പിന്നിലുളള വാഹനം കുറ്റകരമാണ്. സേഫ് ഡിസ്റ്റന്‍സില്‍ വാഹനം ഓടിക്കാന്‍ രാജ്യത്ത് അവബോധവും പരിശീലനവും നല്‍കണമെന്ന തരത്തിലുളള കമന്റുകളും വന്നു. ഇടിയുടെ തീവ്രത വണ്ടിയുടെ പിന്നില്‍ നോക്കിയാല്‍ മനസിലാവുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടികാട്ടുന്നു. വേഗത്തില്‍ പോയ ഇന്നോവ ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടുപിന്നില്‍ വന്ന ഇരു ചക്രവാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് ഇടിച്ചു കയറുകയായിരുന്നു. റോഡ് നിര്‍മാണത്തിലെ അപാകതയും അപകടത്തിന് വഴിതെളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂവാറ്റുപുഴ – പുനലൂര്‍ റോഡില്‍ മണിമല കറിക്കാട്ടൂരിനു സമീപമായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന, കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (ജിസ്-35), സഹോദരന്‍ ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടുകൂടിയായിരുന്നു അപകടം.