ടൈം മാസിക തയാറാക്കിയ ടൈം 100 നെക്സ്റ്റ് റൈസിംഗ് സ്റ്റാര്‍സ് പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ആകാശ്.
ബിസിനസ്, സിനിമ, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങളെയാണ് ലിസ്റ്റില്‍ പരിഗണിക്കുന്നത്. ലോകത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന 100 താരോദയങ്ങളുടെ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്.
426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോയെ വളര്‍ത്താന്‍ ചെയര്‍മാന്‍ ആകാശ് ചെയ്ത കഠിനാധ്വാനത്തെ ടൈം മാസിക പ്രശംസിക്കുന്നുണ്ട്. വെറും 22 വയസില്‍ ജിയോയുടെ തലപ്പെത്തിയ ആകാശ് ബിസിനസില്‍ മികച്ച മാതൃക കാട്ടിയെന്നും പരാമര്‍ശമുണ്ട്.
ഗൂഗിളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ഇറക്കുന്നതില്‍ ആകാശ് പ്രധാന പങ്ക് വഹിച്ചെന്നും ടൈം മാസിക പറയുന്നു.
ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനാണ് ആകാശ് അംബാനി.
Please Join Our WhatsApp Group
https://chat.whatsapp.com/I3e6p2lnuaC7kXEgCGFkyI
Please Like Our Facebook page