Latest News

സമയം അവസാനിച്ചു, മത്സരരംഗത്ത് മൂന്നുപേര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും കെ എന്‍ ത്രിപാഠിയും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സ്വീകരിക്കുന്ന സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചപ്പോള്‍ മത്സരരംഗത്ത് മൂന്നുപേര്‍ മാത്രം.

തിരുവനന്തപുരം എംപിയും കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര മുഖവുമായ ശശി തരൂരും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ എന്‍ ത്രിപാഠിയും മത്സരരംഗത്തുണ്ട്.
ഇന്നലെ മത്സരരംഗത്തേക്ക് നാടകീയമായി കടന്നുവന്ന ദിഗ് വിജയ് സിംഗ് പിന്‍മാറി ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കി.

ഒരാള്‍ക്ക് ഒരു സ്ഥാനം നയമനുസരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാന്‍ സാധ്യതയുണ്ട്.
ജി-23 നേതാക്കള്‍ ആരെയും മത്സരിപ്പിക്കുന്നില്ലായെന്നതും അവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്.

20 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് വഴിയൊരുക്കാനാണ് ഗാന്ധി കുടുംബത്തില്‍നിന്നുള്ളവര്‍ മത്സരിക്കാതെ മാറി നിന്നത്.
അതേസമയം, ഗാന്ധി കുടുംബം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയേയും പിന്തുണയ്ക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം ശശി തരൂര്‍ പറഞ്ഞു.

നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഒക്ടോബര്‍ എട്ടിന് അറിയാം മത്സരരംഗത്തുള്ള മൂന്നുപേരില്‍ ആരെല്ലാം പത്രിക പിന്‍വലിക്കുമെന്ന്.

Please Join Our WhatsApp Group

https://chat.whatsapp.com/I3e6p2lnuaC7kXEgCGFkyI

Please Like Our Facebook page

https://www.facebook.com/Venad-Vartha-102354842635706/

Leave a Reply

Your email address will not be published.