Business Latest News

ഇനി കുതിക്കും, 5 G സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും അവതരിപ്പിക്കുക.

5 ജി സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ മുകേഷ് അംബാനി (റിലയന്‍സ് ജിയോ), സുനില്‍ മിത്തല്‍ (എയര്‍ടെല്‍), രവീന്ദര്‍ ടക്കര്‍(വൊഡാഫോണ്‍ ഐഡിയ) എന്നിവരും വേദിയിലുണ്ടാകും. 5 ജി സേവനം പൊതുജനങ്ങള്‍ക്ക് എന്ന് ലഭ്യമാകും, നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുത്ത നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 5ജിയുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു.

മൊത്തം 51.2 GHz സ്പെക്ട്രം വിറ്റഴിച്ചു. രാജ്യത്തെ എല്ലാ സര്‍ക്കിളുകളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് വിറ്റഴിച്ച മൊത്തം സ്‌പെക്ട്രം.

Please Join Our WhatsApp Group

https://chat.whatsapp.com/I3e6p2lnuaC7kXEgCGFkyI

Please Like Our Facebook page

https://www.facebook.com/Venad-Vartha-102354842635706/

Leave a Reply

Your email address will not be published.