സെപ്റ്റംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്ബളം പൂര്‍ണമായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി.
മാസങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ചാം തിയതിക്ക് മുന്‍പ് ശമ്ബളം വിതരണം പൂര്‍ത്തിയാവുന്നത്. സിംഗിള്‍ ഡ്യൂട്ടിയോട് സഹകരിച്ചാല്‍ അഞ്ചാം തിയതിക്ക് മുന്‍പായി ശമ്ബളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്ബളം നല്‍കിയത്. മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുന്‍പായി കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള വിതരണം പൂര്‍ത്തിയാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പാറശാല ഡിപ്പോയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്ബള വിതരണവും കൃത്യമായത്.