സമ്മര്‍ദം എന്നത് മനുഷ്യര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സ്ട്രെസ് അഥവാ സമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാകുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ. ദഹന പ്രശ്നങ്ങള്‍രാവിലെ 2 – 3 തവണ കക്കൂസില്‍ പോകുന്നവരാണോ, അതോ പോകാന്‍ പറ്റാത്ത അവസ്ഥയാണോ? വിശപ്പില്ലായ്മനിങ്ങളുടെ വിശപ്പില്ലായ്മ (പ്രത്യേകിച്ച് രാവിലെ) യഥാര്‍ത്ഥത്തില്‍ ശരീരത്തിലൂടെ പ്രവഹിക്കുന്ന സ്ട്രെസ് ഹോര്‍മോണുകളുടെ ആധിക്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്ട്രെസ് ഹോര്‍മോണുകള്‍ നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഭക്ഷണം വേണ്ടെന്ന തോന്നല്‍ വരുന്നു. ഉറക്കം തടസപ്പെടല്‍ഉറക്കം തടസപ്പെടുന്നത് പലപ്പോഴും Read More…
Author: Venad Vartha Web Team
ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന: ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന പള്ളി കമ്മിറ്റിയുടെ വാദം കോടതി തള്ളി.ആരാധനയ്ക്ക് അനുമതി നല്‍കണോയെന്നത് വിശദമായ വാദത്തിന് ശേഷം തീരുമാനിക്കും. ഹര്‍ജിയിലെ തുടര്‍വാദം ഈ മാസം 22ന് തുടങ്ങും.വാരണസിയില്‍ സ്ഥിരതാമസമാക്കിയ ഡല്‍ഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകള്‍ പള്ളിയുടെ പുറംഭിത്തിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് Read More…
അല്പം മനസുവെച്ചാല്‍ അസിഡിറ്റിയെ പ്രതിരോധിക്കാം
അസിഡിറ്റി എന്നത് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇതിനായി നമുക്ക് ചില ആരോഗ്യ ശീലങ്ങള്‍ പിന്തുടരാം.കൊഴുപ്പുള്ളതും എണ്ണ കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം ധാരാളം നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കണം.കഴിക്കുന്ന ഭക്ഷണം വേഗത്തില്‍ കഴിച്ചു തീര്‍ക്കാതെ നന്നായി ചവച്ചരച്ച് കഴിക്കണം. ശരീരത്തിന് വേണ്ടതിനപ്പുറം ആഹാരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.ഭക്ഷണം കഴിച്ചയുടനെയുള്ള ഉറക്കം ഒഴിവാക്കാന്‍ ശ്രമിക്കണം. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴിക്കാതിരിക്കുക. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.അമിത Read More…
സ്വര്‍ണവിലയില്‍ മാറ്റമില്ല
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,675 രൂപയാണ് വില. പവന് 37,400 രൂപയാണ്.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3,865 രൂപയാണ് വില. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 60.50 രൂപയും പവന് 484 രൂപയുമാണ് വെള്ളിയുടെ വില.
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം
ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് സംവിധായകന്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ Read More…
എ.എന്‍. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തു
കേരള നിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു.സിപിഎം സംസ്ഥാനസമിതി അംഗവും തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടം എംഎല്‍എയുമാണ് ഷംസീര്‍.നിയമസഭയില്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീര്‍ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.സ്പീക്കര്‍ ആയിരുന്ന എം.ബി രാജേഷ് സ്ഥാനം രാജിവെച്ച് മന്ത്രിയായ ഒഴിവിലാണ് എ.എന്‍ ഷംസീര്‍ സ്പീക്കര്‍ ആകുന്നത്.
കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’
ശേഷം മൈക്കില്‍ ഫാത്തിമ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമാകുന്നു. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മലപ്പുറംകാരിയായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന Read More…
വിഴിഞ്ഞം സമര സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം പട്ടത്ത് എത്തി. മുതലപ്പൊഴിയില്‍ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ അടക്കം പദയാത്രയില്‍ പങ്കെടുത്തു.ജാഥ തമ്പാനൂരിലെത്തിയതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.തമ്പാനൂരില്‍ നിന്ന് എംസി റോഡിലൂടെയാണ് ജാഥ പട്ടത്തേക്ക് എത്തിയത്. പത്തു മണിയോടെ പട്ടത്ത് പദയാത്ര അവസാനിച്ചു. വൈകുന്നേരം നാലിന് പദയാത്ര പട്ടത്തുനിന്ന് വീണ്ടും പുനഃരാരംഭിക്കും.വിഴിഞ്ഞം സമര സമിതി നേതാക്കള്‍ ഇന്ന് രാഹുലുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനും Read More…
നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം
ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇന്നു രാവിലെ നേര്യമംഗലം ചാക്കോച്ചി വളവിലാണ് അപകടം.മൂന്നാര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ആണ് മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്.എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു ബസ്. ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നും പറയുന്നുണ്ട്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും Read More…
മുന്‍ കേന്ദ്രമന്ത്രിയും തെലുങ്ക് നടനുമായിരുന്നു ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു
തെലുങ്ക് നടന്‍ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ പ്രഭാസ് അനന്തരവനാണ്. 82 വയസ് ആയിരുന്നു പ്രായം. പ്രഭാസ് നായകനായെത്തിയ രാധേശ്യാമിലാണ് കൃഷ്ണം രാജു അവസാനമായി വേഷമിട്ടത്. 1966ലാണ് അദ്ദേഹം സിനിമയിലെത്തിയത്. 180ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഭക്ത കണ്ണപ്പയും കടക്തല രുദ്രയ്യയുമാണ് കൃഷ്ണം രാജുവിന്റെ പ്രധാന സിനിമകള്‍. മികച്ച നടനുള്ള നന്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കൃഷ്ണം രാജു ബിജെപി എംപിയായും വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളില്‍ Read More…