Latest News Local News

എ.എന്‍. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തു

കേരള നിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു.സിപിഎം സംസ്ഥാനസമിതി അംഗവും തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടം എംഎല്‍എയുമാണ് ഷംസീര്‍.നിയമസഭയില്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീര്‍ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.സ്പീക്കര്‍ ആയിരുന്ന എം.ബി രാജേഷ് സ്ഥാനം രാജിവെച്ച് മന്ത്രിയായ ഒഴിവിലാണ് എ.എന്‍ ഷംസീര്‍ സ്പീക്കര്‍ ആകുന്നത്.

Entertainment Latest News Lifestyle

കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’

ശേഷം മൈക്കില്‍ ഫാത്തിമ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമാകുന്നു. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മലപ്പുറംകാരിയായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന Read More…

Latest News

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം പട്ടത്ത് എത്തി. മുതലപ്പൊഴിയില്‍ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ അടക്കം പദയാത്രയില്‍ പങ്കെടുത്തു.ജാഥ തമ്പാനൂരിലെത്തിയതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.തമ്പാനൂരില്‍ നിന്ന് എംസി റോഡിലൂടെയാണ് ജാഥ പട്ടത്തേക്ക് എത്തിയത്. പത്തു മണിയോടെ പട്ടത്ത് പദയാത്ര അവസാനിച്ചു. വൈകുന്നേരം നാലിന് പദയാത്ര പട്ടത്തുനിന്ന് വീണ്ടും പുനഃരാരംഭിക്കും.വിഴിഞ്ഞം സമര സമിതി നേതാക്കള്‍ ഇന്ന് രാഹുലുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനും Read More…

Latest News

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇന്നു രാവിലെ നേര്യമംഗലം ചാക്കോച്ചി വളവിലാണ് അപകടം.മൂന്നാര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ആണ് മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്.എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു ബസ്. ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നും പറയുന്നുണ്ട്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും Read More…

Entertainment

മുന്‍ കേന്ദ്രമന്ത്രിയും തെലുങ്ക് നടനുമായിരുന്നു ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടന്‍ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ പ്രഭാസ് അനന്തരവനാണ്. 82 വയസ് ആയിരുന്നു പ്രായം. പ്രഭാസ് നായകനായെത്തിയ രാധേശ്യാമിലാണ് കൃഷ്ണം രാജു അവസാനമായി വേഷമിട്ടത്. 1966ലാണ് അദ്ദേഹം സിനിമയിലെത്തിയത്. 180ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഭക്ത കണ്ണപ്പയും കടക്തല രുദ്രയ്യയുമാണ് കൃഷ്ണം രാജുവിന്റെ പ്രധാന സിനിമകള്‍. മികച്ച നടനുള്ള നന്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കൃഷ്ണം രാജു ബിജെപി എംപിയായും വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളില്‍ Read More…