ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും തമിഴ്‌നാട് താംബരം എം സി സി കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നിഖിത കെ സിബി (19) ആണ് മരിച്ചത്.ഒന്നാം വര്‍ഷ ബി എസ് സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്ന നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇരുമ്പുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം. ഹെഡ്‌ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ Read More…
Author: Venad Vartha Web Team
തെങ്ങിന്‍പറമ്പിന് തീ പിടിച്ചു, ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു
തൃശൂര്‍ പുല്ലൂര്‍ ഊരകത്ത് തെങ്ങിന്‍പറമ്പിന് തീപിടിച്ച് ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു. ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഊരകം പള്ളിക്ക് സമീപം ഏക്കറുകണക്കിന് വരുന്ന തെങ്ങിന്‍ പറമ്പിന് തീപിടിച്ചത്. ഈ സമയത്ത് സുബ്രന്‍ പറമ്പില്‍ ജോലിചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട പ്രദേശവാസികളാണ് തീയണയ്ക്കാന്‍ ആദ്യം ശ്രമം നടത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. തുടര്‍ന്നാണ് പൊള്ളലേറ്റ സുബ്രന്‍ പറമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട Read More…
വീണ്ടും കാട്ടാനയുടെ ആക്രമണം, ഇത്തവണ ആക്രമിക്കാനെത്തിയത് അരിക്കൊമ്പന്‍ അല്ല, ചക്കക്കൊമ്പന്‍, ജീപ്പിന്റെ മുന്‍വശം തകര്‍ത്തു
ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന ആനയാണ് ആക്രമണം നടത്തിയത്.80 ഏക്കറില്‍ തൊഴിലാളികളെ ഇറക്കി മടങ്ങിവരുമ്പോഴായിരുന്നു ജീപ്പ് ആക്രമിച്ചത്. ആന പാഞ്ഞ് വരുന്നത് കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ജീപ്പിന്റെ മുന്‍ഭാഗം ആന തകര്‍ത്തു. അരി തേടി നാട്ടിലിറങ്ങി വീടുകളും റേഷന്‍കടയും മറ്റും തകര്‍ക്കുന്ന അരിക്കൊമ്പന്റെ ആക്രമണം മൂലം പൊറുതി മുട്ടി നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ ചക്കക്കൊമ്പനും നാട്ടില്‍ ഭീതി പരത്തുന്നത്.
അന്വേഷിപ്പിന്‍ കണ്ടെത്തും- ടൊവിനോയുടെ പുതിയ ചിത്രം, മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും, കട്ടപ്പനയും മുണ്ടക്കയവും ലൊക്കേഷനുകള്‍
യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മാര്‍ച്ച് ആറിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് സംവിധാനം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി തുടങ്ങി എഴുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടു പുതുമുഖ നായികമാരുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. Read More…
അല്പദൂരം ഓടേണ്ടി വന്നു, തന്നെ ആരും ഉപദ്രവിച്ചിട്ടില്ല, പാടാന്‍ വിളിച്ചാല്‍ ഇനിയും വാരനാട് പോകും- സോഷ്യല്‍ മീഡിയയില്‍ വൈറലായ ഓട്ടത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
ചേര്‍ത്തല വാരനാട് ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ കാറില്‍ കയറാനായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ധാരാളം അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. എന്നാലിപ്പോള്‍ എന്താണ് വാരനാട് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ വിശദീകരണം നല്‍കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പോസ്റ്റിന്റെ പൂര്‍ണരൂപം: വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു Read More…
ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് തട്ടി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ് തട്ടി ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചടയമംഗലം നെട്ടേത്തറയിലാണ് സംഭവം. എംസി റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും തത്ക്ഷണം മരിച്ചതായി പോലീസ് Read More…
വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കൊടുങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനു ശശിധരന്‍ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
പാലാ-തൊടുപുഴ റൂട്ടില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുറവിലങ്ങാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്
പാലാ-തൊടുപുഴ റൂട്ടില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി ബിമല്‍ ബാബു ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് നിന്നും പാലായിലേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ഇന്നോവ കാറും പള്‍സര്‍ ബൈക്കുമാണ് കൂട്ടി ഇടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.
കറുകച്ചാലില്‍ കല്യാണം വിളിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: ശരീരമാസകലം വെട്ടേറ്റ യുവാവ് മരിച്ചു
കല്യാണം വിളിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: ശരീരമാസകലം വെട്ടേറ്റ യുവാവ് മരിച്ചു.കോട്ടയം കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ബിനുവിന് ശരീരമാസകലം വെട്ടേറ്റിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കല്യാണം വിളിക്കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെബാസ്റ്റ്യന്‍ Read More…
ദേശീയ വനിതാ കമ്മീഷന്‍ അംഗമായി ഖുശ്ബുവിനെ നിയമിച്ചു
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും തെന്നിന്ത്യന്‍ നടിയുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. നിയമനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖുശ്ബു നന്ദി അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്ന് ഖുശ്ബു പറഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുഷ്ബു. ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.