Business Latest News

23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പണിമുടക്ക്

സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.ഓയില്‍ കമ്പനികളുടെയും മാനേജ്മെന്റിന്റെയും യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.

Business Latest News Lifestyle

30 ദിവസം കാലാവധിയുള്ള റീ ചാര്‍ജ് പ്ലാനുകളുമായി ടെലികോം കമ്പനികള്‍

30 ദിവസം കാലാവധിയുള്ള റീ ചാര്‍ജ് പ്ലാനും എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്നതുമായ റീചാര്‍ജ് പ്ലാനുകളും വരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെയാണ് ടെലികോം കമ്പനികള്‍ പുതിയ പ്ലാനുകളുമായി വരുന്നത്.ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്.28 ദിവസം കാലാവധിയാണ് പ്രതിമാസ പ്ലാനുകള്‍ക്കുള്ളതെങ്കില്‍ ഒരു വര്‍ഷം Read More…

Business Lifestyle

സ്വര്‍ണവിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,675 രൂപയാണ് വില. പവന് 37,400 രൂപയാണ്.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3,865 രൂപയാണ് വില. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 60.50 രൂപയും പവന് 484 രൂപയുമാണ് വെള്ളിയുടെ വില.