ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ മന്നാമല ഭാഗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ സലിം മകന്‍ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടില്‍ ഹനീഫാ മകന്‍ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂര്‍ സ്വദേശിയായ യുവാവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് Read More…
Tag: Arrest
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
മണിമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയില്‍ വീട്ടില്‍ ഗോവിന്ദ മാരാര്‍ മകന്‍ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകര്‍ ഈ കാര്യം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും Read More…
എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേര്‍ പിടിയില്‍
എലിക്കുളം കുരുവിക്കൂട് കവലയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് വാകവയലില്‍ വീട്ടില്‍ സാബു മകന്‍ ചന്തു സാബു (21), പൂവരണി വിളക്കുമാടം പനക്കല്‍ വീട്ടില്‍ ലോറന്‍സ് മകന്‍ നെബു ലോറന്‍സ് (24), പൂവരണി ഇടമറ്റം ഭാഗത്ത് കുളമാക്കല്‍ വീട്ടില്‍ സുധാകരന്‍ മകന്‍ അഖില്‍ കെ.സുധാകരന്‍ (30), പൂവരണി പൂവത്തോട് ഭാഗത്ത് ഈട്ടിക്കല്‍ വീട്ടില്‍ രാജു മകന്‍ ആകാശ് രാജു (22), ഇയാളുടെ സഹോദരന്‍ അവിനാശ് രാജു Read More…
ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പുരുഷ നഴ്‌സ് പിടിയില്‍
ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ നഴ്‌സ് പിടിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബു (24) ആണു പിടിയിലായത്.കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ നിഷാം ബാബു പീഡിപ്പിച്ചെന്നാണു പരാതി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോട്ടലില്‍ Read More…
ഗര്‍ഭപാത്രത്തിലെ മുഴ നീക്കാന്‍ 5000രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായി. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ചാവക്കാട് സ്വദേശിനിയാണ് ശസ്ത്രക്രിയ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം അവര്‍ നല്‍കിയ പണം രോഗി ഡോക്ടര്‍മാര്‍ക്ക് നല്‍കുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് പണം കൈമാറിയത്. ഈ Read More…
പൊന്‍കുന്നത്ത് വളര്‍ത്തുനായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
വളര്‍ത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തന്റെ വളര്‍ത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും, കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പൊന്‍കുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) എന്നയാളെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടു കൂടി നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവര്‍ തമ്മില്‍ Read More…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കുറിച്ചി നീലംപേരൂര്‍ ഇടനാട്ടുപടി തട്ടാന്‍ പറമ്പില്‍ അനന്തകൃഷ്ണന്‍ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ ഐ.ഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്. ഒ റിച്ചാര്‍ഡ് Read More…
എരുമേലിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
എരുമേലിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനകപ്പാലം പൊട്ടയില്‍ വീട്ടില്‍ വിജയന്‍ മകന്‍ വൈശാഖ് വിജയന്‍ (28) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷന്‍ എസ്.എച്ച്. ഒ അനില്‍കുമാര്‍ വി.വി, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ ബെന്നി Read More…
വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കൊടുങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനു ശശിധരന്‍ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവതിക്കുനേരേ ലൈംഗികാതിക്രമം, ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം
ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് കൊട്ടാരക്കരയില്‍ അറസ്റ്റില്‍.സിപിഎം കൊട്ടാരക്കര കുളക്കട ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുല്‍ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൊട്ടാരക്കര Read More…