ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ നഴ്‌സ് പിടിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബു (24) ആണു പിടിയിലായത്.കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ നിഷാം ബാബു പീഡിപ്പിച്ചെന്നാണു പരാതി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോട്ടലില്‍ Read More…
Tag: Doctor
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു
പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്.ഡോ. കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ദമ്പതികളാണ്. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്. സിസേറിയനില്‍ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആറാം തീയതിയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ സിസേറിയന്‍ നടത്തിയപ്പോള്‍ രക്തസ്രാവം കൂടിയതിനാല്‍ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ Read More…
പത്തനംതിട്ടയില്‍ നേത്രരോഗ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
പത്തനംതിട്ടയില്‍ നേത്രരോഗ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ജനറല്‍ ആശുപത്രിയിലെ ഡോ. ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 3000രൂപ കണ്ടെടുത്തു. ശസ്ത്രക്രിയയ്ക്കായി എത്തുന്ന രോഗികളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്. ഒപിയില്‍ വച്ച് രോഗിയുടെ ബന്ധുവില്‍നിന്ന് പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
കായംകുളത്ത് ഡോക്ടര്‍ മരിച്ച നിലയില്‍
കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കായംകുളം ചിറക്കടവം സ്വദേശി ഡോക്ടര്‍ ശ്രീരാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആശുപത്രിയിലെ ഈവനിംഗ് ഒപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറാണ് ശ്രീരാജ്.അടുത്തിടെയാണ് ശ്രീരാജിന്റെ അമ്മ മരിച്ചത്. ഇതിനെ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പെണ്‍സുഹൃത്തിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡോക്ടറെ അടിച്ചുകൊന്നു
പെണ്‍ സുഹൃത്തിന്റ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡോക്ടറെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ സ്വദേശി വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്.യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുക്രൈനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബംഗളൂരുവിലേക്ക് വന്നത്. സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് തന്റെ പെണ്‍സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.സംഭവം Read More…