വാട്സ്ആപ്പില്‍ മെസ്സേജ് വന്നതിനു പിന്നാലെ വീട്ടിലെ ഫാന്‍ ഓഫാവുകയും വൈദ്യുതിത്തകരാര്‍ സംഭവിക്കുകയും ഒക്കെ ചെയ്ത് ഒരു വീടിനെ മാസങ്ങളോളം വട്ടം കറക്കിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു കൗമാരക്കാരനെന്ന് പോലീസ്. ആദ്യം ഈ വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയതാണ്. പിന്നീട് അത് കാര്യമാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ സജിതയുടെ വീട്ടിലാണ് പ്രശ്നങ്ങളുണ്ടായത്. വീട്ടുകാരുടെ ഫോണുകള്‍ പ്രത്യേക ആപ്പ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടി സൈബര്‍ Read More…
Tag: Nellikkunnam
കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടില്‍ നടക്കുന്ന അവിശ്വസനീയ സംഭവങ്ങള്‍, യുവതിയുടെ ഭര്‍ത്താവിനെതിരേ കേസെടുത്തു
കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടില്‍ നടക്കുന്ന അവിശ്വസനീയ സംഭവങ്ങളുടെ പേരില്‍ സജിതയുടെ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു.തനിക്ക് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടിലെ ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ കേസ്. കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ സജിത, തനിക്ക് നേരേ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. സജിതയുമായി അകന്നു കഴിയുകയാണ് ഭര്‍ത്താവ്.സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് സുജിത്തിനെതിരെ ചേര്‍ത്തിരിക്കുന്നത്. താനുമായി അകന്നുകഴിയുന്ന ഭര്‍ത്താവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സജിത ആരോപിക്കുന്നത്. എന്നാല്‍ Read More…